പപ്പപ്പ ഡസ്‌ക്
പാ.രഞ്ജിത്തിന്റെ ‘വേട്ടുവ’ത്തിലെ വേഷത്തിലൂടെ വാർത്തകളിൽ നിറയുകയാണ് ശോഭിത ധുലിപാല
സിനിമയ്ക്ക് പുറത്തും സ്റ്റൈൽ സെൻസിലൂടെ ശ്രദ്ധ നേടുകയാണ് താരം
പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും ആരാധകരുടെ ശ്രദ്ധ കവർന്നു
ചെന്നൈയിൽ നടന്ന ‘വേൾഡ് ഓഫ് വേട്ടുവം റിലീസ്‘ ചടങ്ങിൽ നിന്നുള്ളതാണ് ചിത്രങ്ങൾ
ചുവപ്പും മെറൂണും നിറങ്ങളിലുള്ള വരകളുള്ള സാരിയിലാണ് പുതിയ ചിത്രങ്ങളിൽ താരം
കോൺട്രാസ്റ്റ് നൽകുന്ന ഡാർക്ക് നിറത്തിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്
മെസ്സി ബണ്ണിൽ ഒതുക്കിയ മുടിയും സ്റ്റേറ്റ്മെന്റ് ജുംക കമ്മലുകളും ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു
കാലിൽ അണിഞ്ഞിരിക്കുന്ന നേർത്ത സ്വർണ പാദസരവും ലുക്കിന്റെ ആകർഷണം കൂട്ടുന്നു
ലൈറ്റിങ്ങും കാൻഡിഡ് പോസുകളും ശോഭിതയുടെ ആത്മവിശ്വാസവും ചിത്രങ്ങൾക്ക് ആകർഷണീയത നൽകുന്നു
'വേട്ടുവ'ത്തിലെ ആക്ഷൻ രംഗങ്ങളിൽ അത്യുജ്വലപ്രകടനമാണ് ശോഭിതയുടേത്