ലോഹിതദാസ്: ഒരുപിടി അറിയാക്കഥകൾ

പപ്പപ്പ റിസര്‍ച്ച് ടീം

ലോഹിതാക്ഷൻ എന്നായിരുന്നു യഥാർഥ പേര്

മൂന്നാംക്ലാസിൽ പഠിക്കുമ്പോളെഴുതിയ 'കുമ്പസാര'ക്കുറിപ്പാണ് ആദ്യരചന

അടിച്ചുകൊന്ന എലിക്കുഞ്ഞിന്റെ ചോരയിൽ ഈർക്കിൽതൊട്ട് അതിന്റെ മാതാപിതാക്കൾക്കെഴുതിയ കുറിപ്പാണത്

മഹാരാജാസിൽ പഠിക്കുമ്പോൾ കോളേജ് മാഗസിനുവേണ്ടിയായിരുന്നു ആദ്യ കഥ-'ഒരു കുരുവിയുടെ കഥ'

പിന്നീട് ഒരുപാട് കഥകളെഴുതിയെങ്കിലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല

'അനിത സ്റ്റാൻഡേഡ്10ബി' എന്ന കഥയും പ്രസിദ്ധീകരിക്കാതെ വന്നതോടെ കഥയെഴുത്ത് നിർത്തി

നാടകമെഴുതി തുടങ്ങും മുമ്പ് ലാബ് ടെക്നീഷനായിരുന്നു ലോഹി. ചാലക്കുടിയിൽ 'അമ്പഴത്തിൽ ലബോറട്ടറി' എന്ന സ്ഥാപനവും നടത്തി

ലോഹിയും ഭാര്യ സിന്ധുവും വിവാഹദിനത്തിൽ

'വൈകി വന്ന വണ്ടി' എന്ന പേരിൽ ചെറുസിനിമയ്ക്കായി തിരക്കഥയെഴുതിയെങ്കിലും ക്യാമറ കിട്ടാതെ ഉദ്യമം ഉപേക്ഷിച്ചു

'കാണാൻ കൊതിച്ച്' ആണ് ലോഹി തിരക്കഥയെഴുതിയ ആദ്യസിനിമ. പൂജയും റെക്കോഡിങ്ങും നടന്നെങ്കിലും സിനിമ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു

'ചകോര'ത്തിന്റെ സെറ്റിൽ ലോഹിയും മുരളിയും

'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദു:ഖഭാരങ്ങളും പങ്കുവയ്ക്കാം' എന്ന പാട്ട് ഈ ചിത്രത്തിലേതാണ്

'കന്മദ'ത്തിന്റെ സെറ്റിൽ ലോഹിയും മഞ്ജു വാരിയരും

വിവരങ്ങൾക്ക് കടപ്പാട്: എം.ശബരീഷിന്റെ 'ലോഹി നിഴലുകൾ ഇഴചേർന്ന നാട്ടുവഴികൾ' എന്ന പുസ്തകം