പപ്പപ്പ ഡസ്‌ക്
വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കി പ്രിയ വാരിയർ
ഇത്തവണ പരമ്പരാഗത ലുക്കിലാണ് താരം
കടും പച്ച നിറത്തിലുള്ള സാരിക്കൊപ്പം മെറൂൺ നിറത്തിലുള്ള ബ്ലൗസാണ് വേഷം
സ്വർണാഭരണങ്ങളും നെറ്റിയിലെ ബിന്ദിയും ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു
അഴിച്ചിട്ട മുടിയുമായി പച്ചപ്പിനിടയിൽ പോസ് ചെയ്യുന്ന പ്രിയയുടെ ചിത്രങ്ങൾക്ക് ഗ്രാമീണഛായ
മുടിയിൽ ചെത്തിപ്പൂങ്കുല കൂടിയായപ്പോൾ അമ്പലമുറ്റത്തെ കാഴ്ചപോലെ
പരമ്പരാഗത വേഷത്തിലെ അനായാസ സ്റ്റൈലിന് ആരാധകരുടെ കൈയടി
‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ വൈറൽ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ
സിനിമയിൽ ഇപ്പോൾ വലിയ പ്രഖ്യാപനങ്ങളോ ബിഗ് ബജറ്റ് പ്രോജക്ടുകളോ താരത്തിന്റേതായില്ല
കരിയറിൽ തിരക്കില്ലാത്ത ഘട്ടത്തിലൂടെയാണ് പ്രിയ ഇപ്പോൾ കടന്നുപോകുന്നത്
എന്നാൽ പുതിയ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ ശ്രദ്ധയിൽ സജീവമായി തുടരുകയാണ് താരം