പപ്പപ്പ ഡസ്‌ക്
മലയാറ്റൂർ മലയിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം
'ആരോഗ്യത്തോടെ ഇരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വിജയമാണ്'-മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു
ചെറിയൊരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ കാൽമുട്ട് പൂർണമായി സുഖം പ്രാപിച്ചുവരുന്നതിനിടെയായിരുന്നു മനോഹരമായ മലകയറ്റമെന്നും മഞ്ജു
'ആദ്യം അല്പം ആശങ്കയുണ്ടായിരുന്നു, ഒടുവിലത് മറക്കാനാകാത്ത മലകയറ്റങ്ങളിലൊന്നായി മാറി'
ഇതുവരെ നടത്തിയതിൽ ഏറ്റവും സുരക്ഷിതമായ ട്രെക്കിങ് എന്നും മഞ്ജു
കൊച്ചിയിലെ ഹാബിറ്റ്സ് ഓഫ് ഹെൽത്തി ലിവിങ്(Haalving) അംഗങ്ങൾക്കൊപ്പമായിരുന്നു മഞ്ജുവിന്റെ മലകയറ്റം
'ആരോഗ്യം ശ്രദ്ധിക്കുന്നയെന്നത് രസകരവും ആസ്വാദ്യകരവുമാക്കിത്തന്ന @haalving ടീമിന് പ്രത്യേക നന്ദി'-മഞ്ജു കുറിച്ചു
'ആരോഗ്യം സംരക്ഷിക്കുന്നത് ഒരു ഭാരമല്ല, ആസ്വദിക്കാവുന്ന അനുഭവം കൂടിയാണ്!'-മഞ്ജു പറയുന്നു