പപ്പപ്പ ഡസ്‌ക്
ധനുഷ്കോടിയിലേക്ക് മഞ്ജു വാരിയരുടെ ബൈക്ക് യാത്ര
കടലോരപട്ടണത്തിലെ ചരിത്രശേഷിപ്പുകൾക്കരികെ മഞ്ജു
യാത്രയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടു
What's meant for you, will find you എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചത്
ബിഎംഡബ്ല്യു R1250 GS-ൽ ആയിരുന്നു മഞ്ജുവിന്റെ ധനുഷ്കോടിയാത്ര
ചാറ്റൽമഴയത്തുള്ള യാത്രയുടെ വീഡിയോ കഴിഞ്ഞദിവസം മഞ്ജു പങ്കിട്ടിരുന്നു
ഫേസ്ബുക്കിൽമാത്രം ഒരുമില്യണിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്
തമിഴ്നാട്ടിലെ പാമ്പന്‍ ദ്വീപിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് ധനുഷ്‌കോടി
'പ്രേത നഗരം' എന്നും ഇവിടം അറിയപ്പെടുന്നു
ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ധനുഷ്‌കോടി
ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്ന ഈ തീരം പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്
ഒരുകാലത്ത് സജീവമായ തുറമുഖ നഗരമായിരുന്നു ധനുഷ്‌കോടി
റെയില്‍വേ സ്റ്റേഷന്‍, പള്ളി, സ്‌കൂള്‍, പോസ്റ്റ് ഓഫീസ് എന്നിവയൊക്കെയുള്ള തിരക്കേറിയ നഗരം
1964-ലുണ്ടായ ഭീകരമായ കടല്‍ക്ഷോഭത്തില്‍ ഈ നഗരം പൂര്‍ണമായും തകര്‍ന്നു
ആയിരക്കണക്കിന് പേർ ഇവിടം ഉപേക്ഷിച്ചുപോയി.