പപ്പപ്പ ഡസ്‌ക്
മാളവിക മോഹനൻ സാധാരണയായി സ്റ്റൈലിഷ് വെസ്റ്റേൺ വേഷങ്ങളിലാണ് തിളങ്ങാറുള്ളത്
ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ പരമ്പരാഗത വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം
അനായാസമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മാളവിക, എത്നിക് വെയറിലും താൻ ഒരുപോലെ ശോഭിക്കുമെന്ന് തെളിയിക്കുന്നു
സ്വർണ നിറത്തിലുള്ള പോൾക്ക ഡോട്ടുകളുള്ള മനോഹരമായ ഐവറി സാരിയിലാണ് മാളവിക
ചുവപ്പും സ്വർണനിറവും കലർന്ന സ്ട്രൈപ്പ് ഡിസൈനിലുള്ള ബ്ലൗസായിരുന്നു സാരിക്കൊപ്പം
പരമ്പരാഗതശൈലിക്ക് മാറ്റുകൂട്ടാൻ സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളും നെറ്റിയിൽ ക്ലാസിക് ബിന്ദിയും.മുടി സോഫ്റ്റ് വേവ്സിൽ
പൂക്കളും പൂക്കളവും നിറഞ്ഞ ഓണാഘോഷ ചടങ്ങുകളുടെ ചിത്രവും മാളവിക പങ്കിട്ടു
താരത്തിന്റെ തിളക്കമാർന്ന പുഞ്ചിരിയും മനോഹരമായ പോസുകളും ചിത്രങ്ങളുടെ ഭംഗി വർധിപ്പിച്ചു
ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു
കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോൾ മാളവികയ്ക്ക്. ‘സർദാർ 2’, ‘പോക്കറ്റ് നോവൽ’ എന്നിവയിൽ മാളവികയാണ് നായിക