പപ്പപ്പ ഡസ്ക്
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിൽ സജീവമായ മാളവിക മോഹനൻ പാൻ ഇന്ത്യൻ നായികയാണ്
താരത്തിന്റെ ആഘോഷവിശേഷങ്ങൾക്കും ഫാഷൻ ലുക്കുകൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിന് താരം തിരഞ്ഞെടുത്തത് തിളക്കമുള്ള പിങ്ക് പട്ടുസാരിയാണ്
ചെക്ക് പാറ്റേണിനൊപ്പം സാരിയിൽ സ്വർണനിറത്തിൽ ആനകളുടെ രൂപം
വിശാലമായ നെയ്ത്തുബോർഡറായിരുന്നു മറ്റൊരു പ്രത്യേകത
സാരിക്ക് ചേരുന്ന വി നെക്ക് ബ്ലൗസാണ് അണിഞ്ഞത്
സ്വർണനിറത്തിലുള്ള വരകളോടു കൂടിയ ബ്ലൗസിന്റെ കൈകൾ ലുക്കിന് കൂടുതൽ ഭംഗി നൽകി
ബ്ലൗസിന്റെ പിന്നിലെ കീഹോൾ ഡിസൈനും ശ്രദ്ധേയമായി
സ്വർണ ഹെയർ ക്ലിപ്പിട്ട നീളൻ മുടിയിഴകൾ പരമ്പരാഗത ലുക്കിന് മാറ്റുകൂട്ടി
പച്ചക്കല്ലുകൾ പതിപ്പിച്ച സ്വർണ ടെംപിൾ നെക്ലേസ്, ജിമിക്കി കമ്മലുകൾ, വളകൾ എന്നിവ ആഭരണങ്ങൾ
പാരമ്പര്യത്തിന്റെ ചാരുതയും ആഘോഷത്തിന്റെ തിളക്കവും ഒരുപോലെ ഇഴചേരുന്ന ലുക്ക്
ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു
ഇത്തരം ഗംഭീരമായൊരു നവരാത്രി ആഘോഷം മറ്റെങ്ങുമില്ലെന്ന് താരം