പപ്പപ്പ ഡസ്‌ക്
സിനിമകൾ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഫാഷൻ രംഗത്ത് മഡോണ സെബാസ്റ്റ്യൻ തിളങ്ങുകയാണ്
ഹൽദി മഞ്ഞ നിറത്തിലുള്ള ലെഹങ്കയിൽ അതീവ മനോഹരിയായാണ് 'പ്രേമം'താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
മിറർ വർക്കുകളാൽ സമ്പന്നമായ ലെഹങ്കയ്‌ക്കൊപ്പം സീക്വിൻ വർക്കുകളുള്ള സുതാര്യമായ ദുപ്പട്ട
സോഫ്റ്റ് ബ്രൈഡൽ മേക്കപ്പും സ്റ്റേറ്റ്‌മെന്റ് മാങ് ടിക്കയും പരമ്പരാഗത ലുക്കിന് പൂർണത നൽകുന്നു
സ്റ്റൈൽ ഗെയിമിൽ മഡോണയ്ക്ക് ഒരിക്കലും പിഴച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ ലുക്ക്
‘പ്രേമം’ പുറത്തിറങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ വലിയവിജയങ്ങളില്ലാതെ സജീവമായി തുടരുകയാണ് മഡോണ
തമിഴിൽ ഒരുങ്ങുന്ന ‘അദൃഷ്ടശാലി’യാണ് മഡോണയുടെ അടുത്ത പ്രതീക്ഷ