‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ..'

പപ്പപ്പ ഡസ്‌ക്‌

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു

അടൂർ സ്വദേശിനിയായ താരയാണ് ബിനീഷിന്റെ വധു

മനസമ്മതം കഴിഞ്ഞ വിവരം ബിനീഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ..'

‘എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം’

ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

മനസമ്മതച്ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ബിനീഷ് പങ്കുവെച്ചിട്ടുണ്ട്

ഇവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു

മിനിസ്‌ക്രീൻ-ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ബിനീഷ് ബാസ്റ്റിൻ

സിനിമാലോകത്ത് പത്ത് വർഷത്തിലേറെയായി സജീവ സാന്നിധ്യം

വില്ലൻ വേഷങ്ങളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയൻ

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചു

സോഷ്യൽമീഡിയയിലും ശ്രദ്ധേയനാണ് ബിനീഷ് ബാസ്റ്റിൻ