ഓണറാണിയായി കൃതി

പപ്പപ്പ ഡസ്‌ക്‌

മലയാളിതാരങ്ങളുടെ ഓണംലുക്കുകൾക്കിടെ വേറിട്ട് കൃതി ഷെട്ടി

വ്യത്യസ്തമായ രാജകീയ ഭാവവുമായി ആരാധകരുടെ മനം കവരുകയാണ് കന്നഡ താരം

മഹാറാണിയെ ഓർമിപ്പിക്കുന്ന പ്രൗഢമായ ലുക്കിലാണ് കൃതി

ആഘോഷവേളയിലെ ഫാഷൻ പതിവ് രീതികളെ പിന്തുടരണമെന്നില്ലെന്ന് തെളിയിക്കുകയാണ് താരം

ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ് ചിത്രങ്ങളിൽ കൃതി അണിഞ്ഞിരിക്കുന്നത്

ഇതിനൊപ്പം മുത്തുകളും കുന്ദൻ ആഭരണങ്ങളും ചേർന്ന ആകർഷകമായ ആഭരണശേഖരവും

രാജകീയ ശൈലിയിലുള്ള മാംഗ് ടിക്ക, ജുംക, ഒന്നിലധികം ലെയറുകളുള്ള മാല എന്നിവയും ലുക്കിന്റെ മാറ്റുകൂട്ടുന്നു

മൃദുവെളിച്ചമുള്ള പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കമ്മലിൽ കൈവെച്ചിരിക്കുന്ന കൃതിയെ കാണാം

മറ്റൊന്നിൽ സ്വപ്നസമാനമായ പുഞ്ചിരിയോടെ ശാന്തമായ ഭാവത്തിൽ

പഴയ കാലത്തെ രാജകീയ പ്രൗഢിയും ആത്മവിശ്വാസവും ചിത്രങ്ങളിൽ നിറഞ്ഞുനില്കുന്നു

അഭിനയരംഗത്തും കൃതിക്ക് ആവേശകരമായ പ്രോജക്ടാണ് ഒരുങ്ങുന്നത്

അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വെങ്കിടേഷിനൊപ്പമാണ് കൃതി എത്തുന്നത്