പപ്പപ്പ ഡസ്ക്
റോം ചലച്ചിത്രമേളയെ ഹരം കൊള്ളിച്ച് കിം കർദാഷിയാൻ
'സ്പോട്ടഡ് ഇൻ റോം' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഇളക്കിമറിച്ചത്
റോമിലെ പാർക്കോ ഡെല്ല മ്യൂസിക്കിൽ നടന്ന 21-ാമത് ചലച്ചിത്രമേളയിലാണ് കിം തന്റെ 'ഓൾസ് ഫെയർ' വേൾഡ് പ്രീമിയറിനായി എത്തിയത്
ലോകപ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റ് ലോ റോച്ചിന്റെ കളക്ഷനിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പോൽക്ക ഡോട്ട് ഗൗൺ ആണ് താരം അണിഞ്ഞത്
സ്ട്രെപ്ലെസ് കട്ട്ഔട്ടുകളോടുകൂടിയ സ്യൂട്ട്, പ്ലഞ്ചിങ് സ്വീറ്റ്ഹാർട്ട് നെക്ക്ലൈൻ, അരഭാഗത്തെ ലേസ് ട്രിമ്മുകൾ എന്നിവ ഗൗണിനെ മനോഹരമാക്കി
മെർമെയ്ഡ് സ്റ്റൈൽ സ്കർട്ടും മുൻവശത്തെ സ്ലിറ്റും ഗൗണിന് ക്ലാസിക്, മോഡേൺ ലുക്ക് നൽകി
സ്ലീക്ക് ഹൈ പോണിടൈൽ ഹെയർസ്റ്റൈൽ ആണ് താരം തിരഞ്ഞെടുത്തത്
രണ്ടു ഡാൽമേഷ്യൻ നായ്ക്കൾക്കൊപ്പമാണു താരം ചിത്രത്തിനു പോസ് ചെയ്തത്
താരങ്ങളായ സാറ പോൾസൺ, നയോമി വാട്സ്, ക്രിസ് ജെനർ എന്നിവരും കിമ്മിനൊപ്പമുണ്ടായിരുന്നു