പപ്പപ്പ ഡസ്ക്
'സ്പിരിറ്റി'ൽ പ്രഭാസിന്റെ നായികയായി വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് തൃപ്തി ദിമ്രി
വിഎസ് ഫാഷൻ ഷോ 2026 പ്രചാരണത്തിനായി തൃപ്തി എത്തിയത് ഗ്ലാമർ ലുക്കിലാണ്
കറുത്ത ലേസ് ബോഡിസ്യൂട്ടിനൊപ്പം സുതാര്യമായ ട്യൂൾ സ്കർട്ടാണ് താരം തിരഞ്ഞെടുത്തത്
റഫ്ൾ ഡിസൈനിലുള്ള സ്കർട്ടിന്റെ അരക്കെട്ടിലെ ബീഡഡ് എംബ്രോയ്ഡറി ലുക്കിന് കൂടുതൽ ഭംഗി നൽകി
തോളിൽ അണിഞ്ഞ സീക്വിൻ വർക്കുകളുള്ള മെറ്റാലിക് ക്രോപ്പ് ജാക്കറ്റും വസ്ത്രത്തിന്റെ ആകർഷണീയത കൂട്ടി
നീളൻ ഡ്രോപ്പ് കമ്മലുകൾ, അഴിച്ചിട്ട വേവി ഹെയർസ്റ്റൈൽ, തിളക്കമുള്ള ന്യൂഡ് ലിപ്സ്
തൃപ്തിയുടെ സമീപകാല ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല
ഈ സാഹചര്യത്തിൽ 'സ്പിരിറ്റ്' താരത്തിന് നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
പ്രഭാസും തൃപ്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ സ്പിരിറ്റ് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രം 2027 ദീപാവലിക്ക് റിലീസ് ചെയ്യും
'അനിമൽ' എന്ന ചിത്രത്തിലൂടെ തൃപ്തിക്ക് കരിയറിലെ വലിയ വഴിത്തിരിവ് സമ്മാനിച്ച സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ