'ഈത'യിലേക്കൊരു 'ശ്രദ്ധ' ക്ഷണിക്കൽ

പപ്പപ്പ ഡസ്‌ക്‌

പുതിയ ചിത്രം 'ഈത'യുടെ പ്രൊമോഷൻ തിരക്കിലാണ് ബോളിവുഡ് താരം ശ്രദ്ധ കപുർ

കടൽത്തീരത്ത് നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ഈതയുടെ പ്രമോഷന്റെ ഭാഗമായി ശ്രദ്ധ പങ്കുവെച്ചത്

സീക്വിൻ വർക്കുകളുള്ള ബോർഡറോടുകൂടിയ മഞ്ഞ ഓർഗൻസ സാരിയിലാണ് താരം

ഡീപ് വി നെക്ക്‌ലൈനിലുള്ള പിങ്ക് എംബ്രോയ്ഡറി ബ്ലൗസാണ് സാരിക്കൊപ്പം

ഗോൾഡൻ ചോക്കർ, മൂക്കുത്തി, കൈ നിറയെ വളകൾ എന്നിവ ലുക്കിന് കൂടുതൽ ഭംഗി പകരുന്നു

അഴിച്ചിട്ട വേവി ഹെയറും സന്തോഷം നിറഞ്ഞ പുഞ്ചിരിയും. അഴക് കൂട്ടി അസ്തമയ പശ്ചാത്തലം

ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന 'ഈത'യിൽ രൺദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തുന്നു

ലാവണി നൃത്തത്തിന്റെ റാണി എന്നറിയപ്പെടുന്ന വിത്താഭായ് നാരായൺഗോങ്കറുടെ ജീവിതമാണ് പ്രമേയം. ശ്രദ്ധയാണ് വിത്താഭായിയായെത്തുന്നത്