കറുപ്പിനഴക്

പപ്പപ്പ ഡസ്‌ക്‌

എല്ലെ സ്റ്റൈൽ അവാർഡ്സ് 2026-ൽ തിളങ്ങി മുൻ ലോകസുന്ദരി മനുഷി ചില്ലാർ

എല്ലെ സ്റ്റൈൽ അവാർഡ്സ് 2026-ൽ ഫാഷൻ ഇംപാക്ട് അവാർഡ് മനുഷിക്കായിരുന്നു

പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ താരം അതിമനോഹരമായ ബ്ലാക്ക് ഗൗണിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവർന്നത്

കറുപ്പ് ഹാൾട്ടർ നെക്ക് ഗൗണായിരുന്നു മനുഷി തിരഞ്ഞെടുത്തത്

സുതാര്യമായ ഹൈ നെക്കും പിന്നിൽ ഓപ്പൺ ബാക്ക് ഡിസൈനുമായിരുന്നു പ്രധാന ആകർഷണം

ഗൗണിലുടനീളം പതിപ്പിച്ചിരുന്ന തിളങ്ങുന്ന ഫ്ലോറൽ സീക്വിൻ വർക്കുകൾ കറുപ്പ് വേഷത്തിന് സമ്പന്നമായ ടെക്സ്ചർ നൽകി

പോയിന്റഡ് ബ്ലാക്ക് ഹീൽസും ഡയമണ്ട് സ്റ്റഡ് കമ്മലുകളുമായിരുന്നു ആക്സസറീസ്

സ്ലീക്ക് സ്ലിക്ക്ഡ്-ബാക്ക് ബൺ ഹെയർസ്റ്റൈലും സോഫ്റ്റ് സ്മോക്കി ഐ മേക്കപ്പും

ഗ്ലോസി ന്യൂഡ് ലിപ്സ് കൂടിയായപ്പോൾ ലുക്ക് കൂടുതൽ സ്റ്റൈലിഷ് ആയി

ഡീപ് റെഡ് നിറത്തിലുള്ള നഖങ്ങൾ ലുക്കിന്റെ ആകർഷണീയത കൂട്ടി

ബോൾഡ് ടർകോയിസ് റിങ് കറുപ്പ് വേഷത്തിനിടയിൽ വേറിട്ടൊരു നിറച്ചുവപ്പ് സമ്മാനിച്ചു