പപ്പപ്പ ഡസ്ക്
മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച കൃതി സനോൺ ഇന്ന് ബോളിവുഡിലെ തിരക്കേറിയ നായികമാരിൽ ഒരാൾ
നവരാത്രി ആഘോഷത്തിന് കൃതി തിരഞ്ഞെടുത്തത് വെങ്കലവും സ്വർണവും കലർന്ന നിറത്തിലുള്ള ഷോർട്ട് കുർത്ത
എംബ്രോയ്ഡറി വർക്കുകളുള്ള കൈയറ്റങ്ങളും താഴ്ഭാഗവും കുർത്തയ്ക്ക് കൂടുതൽ ഭംഗി നൽകി
പൂക്കളുടെ ഡിസൈനുകളുള്ള പർപ്പിൾ പാന്റ്സാണ് ഒപ്പം ധരിച്ചത്
മിറർ വർക്കുകളുള്ള ബോർഡറും കൗറി ഷെൽ അലങ്കാരങ്ങളുമുള്ള പടോല പ്രിന്റ് ദുപ്പട്ട ആഘോഷലുക്കിന് വേറിട്ട ചാരുത നൽകി
ചോക്കർ, സ്റ്റേറ്റ്മെന്റ് കമ്മലുകൾ, നെറ്റിയിലെ ബിന്ദി, അലങ്കാരപ്പണികളുള്ള ജുത്തികൾ എന്നിവയും ലുക്കിന്റെ ഭാഗമായി
അഴിച്ചിട്ട മുടിയും കൃതിയുടെ സ്റ്റൈലിന് കൂടുതൽ ഭംഗി നൽകി