ഞാൻ 'ഖുഷി'യാണ്

പപ്പപ്പ ഡസ്‌ക്‌

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ക്രീം നിറത്തിലുള്ള ലേസ് വസ്ത്രത്തിൽ തിളങ്ങി ഖുഷി കപുർ

സുതാര്യമായ എംബ്രോയ്ഡറി വർക്കുകളുള്ള ലോങ് ജാക്കറ്റും അതിനൊത്ത പാന്റ്സുമായിരുന്നു 'ദ് ആർച്ചീസ്' താരത്തിന്റെ വേഷം

അരക്കെട്ടിന് പ്രത്യേക ഭംഗി നൽകുന്ന സാറ്റിൻ ലാപ്പൽ കോർസറ്റും ലുക്കിന് മാറ്റുകൂട്ടി

പച്ചക്കല്ല് പതിച്ച ലെയേർഡ് നെക്ലേസ്, ചെറിയ സ്റ്റഡ് കമ്മലുകൾ, എംബ്രോയ്ഡറി ചെയ്ത പോട്ട്ലി ബാഗ് എന്നിവയാണ് ആക്സസറികൾ

മുടി ഭംഗിയായി ബൺ സ്റ്റൈലിൽ കെട്ടിയൊതുക്കി

അമ്മ ശ്രീദേവിയുടെ 2017ലെ ചിത്രം 'മോം' എന്ന സിനിമയുടെ രണ്ടാം ഭാഗമായ 'മോം 2' ആണ് ഖുഷിയുടെ പുതിയ ചിത്രം

ഖുഷിയുടെ അച്ഛൻ ബോണി കപുറാണ് ചിത്രം നിർമിക്കുന്നത്