പപ്പപ്പ ഡസ്‌ക്
പുതിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ കവർന്ന് കരീന കപുർ
26 വർഷം മുമ്പ് ‘റെഫ്യൂജി’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കരീന കപുർ, ഇന്നും ബോളിവുഡിന്റെ പ്രിയനായികയാണ്
വർഷങ്ങൾ പിന്നിട്ടിട്ടും താരത്തിന്റെ ഫാഷൻ ലുക്കുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്
ഒലീവ്-ഗ്രീൻ നിറത്തിലുള്ള സ്റ്റൈലിഷ് കോ-ഓർഡ് സെറ്റിലാണ് പുതിയ ചിത്രങ്ങളിൽ കരീന
ബക്കിൾ ഡീറ്റെയിലിങ്ങുള്ള സ്ട്രക്ചേർഡ് ജാക്കറ്റിനൊപ്പം അതേ നിറത്തിലുള്ള സ്‌ട്രെയിറ്റ്-ഫിറ്റ് ട്രൗസർ
മുടി സോഫ്റ്റ് വേവ്സിൽ അഴിച്ചിട്ടിരിക്കുന്നു
മിനിമൽ മേക്കപ്പിനൊപ്പം കണ്ണുകൾക്ക് പ്രാധാന്യം നൽകുന്ന ബോൾഡ് ഐ മേക്കപ്പാണ് കരീന തിരഞ്ഞെടുത്തത്
അനായാസവും അതേസമയം പോളിഷ്ഡ് ലുക്കും സമ്മാനിക്കുന്ന വേഷത്തിന് കരീനയുടെ കാൻഡിഡ് പോസ് കൂടുതൽ ഭംഗിയേകുന്നു
ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു
പുതിയ ചിത്രമായ ‘ദായ്റ’യുടെ പ്രമോഷനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയത്