പപ്പപ്പ ഡസ്‌ക്
അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയിലെത്തിയ താരത്തിന്റെ ലുക്ക് ശ്രദ്ധേയമായി
നീല,ചുവപ്പ്,പിങ്ക്,മഞ്ഞ നിറങ്ങൾ നിറഞ്ഞ മൾട്ടികളർ ലെഹങ്കയായിരുന്നു വേഷം
ബാന്ധനി, ഇക്കറ്റ് പ്രിന്റുകളുടെ മനോഹരമായ കോമ്പിനേഷനാണ് ലെഹങ്കയ്ക്ക് കൂടുതൽ ഭംഗി നൽകിയത്
മാച്ചിങ് ദുപ്പട്ട ഒരു തോളിലൂടെ ഭംഗിയായി അണിഞ്ഞാണ് ജാൻവി എത്തിയത്
മാംഗ് ടിക്കയും ജുംക കമ്മലുകളും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളായി ലുക്കിനൊപ്പം ചേർത്തു
മധ്യഭാഗത്ത് പകുത്തൊതുക്കിയ സ്ലീക്ക് ഹെയർസ്റ്റൈലായിരുന്നു താരം തിരഞ്ഞെടുത്തത്
നിറപ്പകിട്ടാർന്ന വളകളും വിരലുകളിലെ മോതിരങ്ങളും ലുക്കിന് അധിക തിളക്കം പകർന്നു
ബിന്ദിയും ഗ്ലോസി ലിപ്സും ഉൾപ്പെടുന്ന സോഫ്റ്റ് ഗ്ലാം മേക്കപ്പായിരുന്നു മറ്റൊരു പ്രത്യേകത