സത്യയും യോ​ഗിബാബുവും പുതിയ തെലുങ്ക് ചിത്രത്തിന്റെ പൂജാചടങ്ങിൽ ഫോട്ടോ-അറേഞ്ച്ഡ്
Telugu

യോഗി ബാബുവും സത്യയും തെലുങ്ക് ചിത്രത്തില്‍ ഒന്നിക്കുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് ഹാസ്യതാരം യോഗി ബാബുവും സത്യയും പ്രധാന വേഷങ്ങളില്‍ ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രം ഹൈദ്രാബാദില്‍ ആരംഭിച്ചു. 'രംഗബലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പവന്‍ ബസംസെട്ടി സംവിധാനം ചെയ്യുന്ന ചിത്രം പക്കാ കോമഡി എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഷൂട്ടിംഗ് ചടങ്ങുകള്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടന്നു.

പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംവിധായകരായ കിഷോര്‍ തിരുമല, മഹേഷ് ബാബു പി, സന്ദീപ് രാജ്, യദു വംശി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പവന്‍ ബസംസെട്ടി തന്നെയാണ് ചിത്രത്തിന്റെ രചന. നയവായു ബാനറില്‍ പവനും ഡ്രീം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നാഗാര്‍ജുന റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സത്യയും യോ​ഗിബാബുവും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പൂജാചടങ്ങിൽ നിന്ന്

ശേഖര്‍ കമ്മുല ചിത്രം 'ലവ് സ്റ്റോറി'യിലൂടെ ശ്രദ്ധേയനായ പവന്‍ സിഎച്ച് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബാബ്ലു അജു ക്യാമറയും കാമേഷ് കലസംവിധാനവും നിര്‍വഹിക്കുന്നു.

സത്യയും യോ​ഗിബാബുവും പുതിയ തെലുങ്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം

യോഗി ബാബു കേന്ദ്രകഥാപാത്രമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. സൂര്യ ചിത്രം 'കറുപ്പി'ന്റെ തെലുങ്ക് പതിപ്പായ 'വീര ഭദ്രുഡു'വിലും യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.