'കണ്ണപ്പ'യിൽ വിഷ്ണുമഞ്ചു ഫോട്ടോ-വിഷ്ണുമഞ്ചു ഇൻസ്റ്റ​ഗ്രാം പേജ്
Telugu

'കണ്ണപ്പ' ഉടന്‍ ഒടിടിയിലേക്കില്ലെന്ന് വിഷ്ണു മഞ്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര അണിനിരന്ന തെലുങ്ക് ചിത്രം 'കണ്ണപ്പ' ഒരുവശത്ത് വൻവിമർശനവും മറുവശത്ത് മികച്ച കളക്ഷനുമായി പ്രദർശനം തുടരുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രത്തിന് ആദ്യദിനം തന്നെ ട്രോളുകളും വരുമാനവും ഒരുമിച്ച് ലഭിച്ചു.

അതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് വിഷ്ണു മഞ്ചു തന്നെ വ്യക്തമാക്കി. അടുത്തെങ്ങും ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകില്ലെന്നാണ് നായകൻ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്ത് ആഴ്ചത്തേക്ക് 'കണ്ണപ്പ' ഒടിടിയിലേക്ക് വരില്ലെന്ന് വിഷ്ണു വിശദീകരിച്ചു. അതാണ് തന്റെ ഡീല്‍. പിന്നെ ഒടിടി റിലീസിനായി തനിക്ക് സമ്മര്‍ദമില്ലെന്നും പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ചത് എത്തിക്കുക എന്നതാണ് ആഗ്രഹമെന്നും മഞ്ചു പറഞ്ഞു.

ശിവഭക്തന്റെ കഥയാണ് 'കണ്ണപ്പ' പറയുന്നത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് നായികമാര്‍. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230ലേറെ തിയറ്ററുകളിലാണ് 'കണ്ണപ്പ' പ്രദര്‍ശനത്തിനെത്തിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.