വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫോട്ടോ-പിന്ററെസ്റ്റ്
Telugu

'വിജ്ജു! ഈ സിനിമയിലൂടെ നിനക്ക് ഞാൻ അഭിമാനമേകും': വിജയ്ദേവരകൊണ്ടയോട് രശ്മിക

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തെലുങ്ക് പ്രേക്ഷകരുടെ മനംകവര്‍ന്ന താരജോഡിയാണ്. 'ഗീതഗോവിന്ദം' എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്. തുടര്‍ന്ന് താരങ്ങള്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പടര്‍ന്നു. ഇരുവരും വിവാഹിതരാകണമെന്ന് ആരാധകര്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. വിജയിയോ, രശ്മികയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വാർത്തകൾ നിഷേധിക്കുകയും ചെയ്തിട്ടില്ല.

രശ്മികയുടെ പുതിയ ചിത്രമായ 'മൈസ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിജയ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചതോടെ പ്രണയം വീണ്ടും ചര്‍ച്ചയായി.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

രശ്മികയെ പ്രശംസിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ സ്റ്റോറിയായിട്ടത്. 'തീവ്രമായ സിനിമയായിരിക്കും ഇതെന്ന് ഉറപ്പ്' എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. 'വിജ്ജു! ഈ സിനിമയിലൂടെ നിന്നെ ഞാന്‍ അഭിമാനിപ്പിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു'-എന്നാണ് വിജയിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീഷെയര്‍ ചെയ്തുകൊണ്ട് രശ്മിക കുറിച്ചത്. പോസ്റ്റുകൾ ആരാധകര്‍ക്കിടയിലും ചലച്ചിത്രലോകത്തും വീണ്ടും ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂ​ഹങ്ങൾക്ക് കാരണമായി.

വ്യത്യസ്തമായ പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'മൈസ' എന്ന് അണിയറക്കാരും താരങ്ങളും പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ 'മൈസ' റിലീസ് ചെയ്യും.