'ഡേ​വി​ഡ് റെ​ഡ്ഡി'​യി​ലെ ര​മ്യാ കൃ​ഷ്ണ​ന്‍റെ ക്യാരക്ടർ പോ​സ്റ്റ​ർ  കടപ്പാട്-ഫേസ്ബുക്ക്
Telugu

ശിവഗാമിക്ക് ശേഷം കമല റെഡ്ഡി; പിറന്നാൾ ദിനത്തിൽ രമ്യ കൃഷ്ണന്റെ രാജകീയവരവ്

പപ്പപ്പ ഡസ്‌ക്‌

‘ബാഹുബലി’യിലെ ശിവഗാമിയെ ഓർമയില്ലേ? അതേ പോലൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാനൊരുങ്ങുകയാണ് രമ്യ കൃഷ്ണൻ. മ​ഞ്ചു മ​നോ​ജ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് പി​രീ​ഡ് ആ​ക്ഷ​ൻ ഡ്രാ​മ 'ഡേ​വി​ഡ് റെ​ഡ്ഡി'​യി​ലാണ് ഈ വേഷപ്പകർച്ച. ചിത്രത്തിലെ ര​മ്യാ കൃ​ഷ്ണ​ന്‍റെ ക്യാരക്ടർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​മ​ല റെ​ഡ്ഡി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തിന്‍റെ ലു​ക്ക് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​മ്മാ​ന​മാ​യി പു​റ​ത്തിറക്കിയത്.

ഒ​രു രാ​ജ​സിം​ഹാ​സ​ന​ത്തി​ൽ വാ​ളു​മേ​ന്തി ഗൗ​ര​വ​ത്തോ​ടെ ഇ​രി​ക്കു​ന്ന വ​ന്യ​വും ക​രു​ത്തു​റ്റ​തു​മാ​യ ലു​ക്കി​ലാ​ണ് ര​മ്യാ കൃ​ഷ്ണ​ൻ പോ​സ്റ്റ​റി​ലു​ള്ള​ത്. 'ബാ​ഹു​ബ​ലി'​യി​ലെ ശി​വ​കാ​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ശേ​ഷം ര​മ്യാ കൃ​ഷ്ണ​ന്‍റെ ക​രി​യ​റി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​വും 'ഡേ​വി​ഡ് റെ​ഡ്ഡി'​യി​ലെ ക​മ​ലാ റെ​ഡ്ഡി​യെ​ന്നാ​ണ് പോസ്റ്റർ നല്കുന്ന സൂചന. സി​നി​മ​യു​ടെ ക​ഥാ​ഗ​തി​യി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​യ വേ​ഷ​മാ​ണ് താ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

'ഡേ​വി​ഡ് റെ​ഡ്ഡി'​യി​ലെ ര​മ്യാ കൃ​ഷ്ണ​ന്‍റെ ക്യാരക്ടർ പോ​സ്റ്റ​ർ

ന​വാ​ഗ​ത​നാ​യ ഹ​നു​മ റെ​ഡ്ഡി യ​ക്ക​ന്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പു​ള്ള ബ്രി​ട്ടീ​ഷ് ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മ​ഞ്ചു മ​നോ​ജി​ന്‍റെ വേ​റി​ട്ട റ​സ്റ്റി​ക് ലു​ക്കും ചി​ത്ര​ത്തിന്‍റെ വ​ലി​യ ആ​ക​ർ​ഷ​ണ​മാ​ണ്. ചിത്രത്തിന്റെ ടീസറിൽ കലാപകാരിയായ കഥാപാത്രമായുള്ള മഞ്ചു മനോജിന്റെ വമ്പൻ രൂപപരിണാമം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ രമ്യ കൃഷ്ണന്റെ പിറന്നാൾ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

‘ബാഹുബലി’പോസ്റ്ററിൽ രമ്യകൃഷ്ണനും പ്രഭാസും

മ​രി​യ റ്യാബോ​ഷാ​പ്ക നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സ​മു​ദ്ര​ക്ക​നി,അഭയ് ഡിയോൾ, കാ​ഞ്ച​ന എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

വെങ്കട്ട് റെഡ്ഡി നല്ലഗംഗുലയും ഭാരത് മോട്ടുകുറിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി ബസ്രൂർ സംഗീതമൊരുക്കുന്നു. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാണു ചിത്രം ഒ​രു​ങ്ങു​ന്നത്.