തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഇരട്ടക്കുട്ടികളെ വരവേൽക്കാനൊരുങ്ങുന്നു. കഴിഞ്ഞദിവസം രാം ചരൺ തന്നെയാണ് ബേബി ഷവർ വീഡിയോയിലൂടെ തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചത്. ദീപാവലി ആഘോഷത്തിനിടെ ഹൈദരാബാദിൽ നടന്ന ബേബി ഷവർ വലിയ ആഘോഷത്തോടെയാണ് സംഘടിപ്പിച്ചത്.
'ഈ ദീപാവലി, ആഘോഷം ഇരട്ടിയാക്കാനും സ്നേഹം ഇരട്ടിയാക്കാനും അനുഗ്രഹങ്ങൾ ഇരട്ടിയാക്കാനും വേണ്ടിയായിരുന്നു...' എന്നാണ് രാം ചരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദമ്പതികൾക്കായി അക്ഷരാർഥത്തിൽ ആശംസാപ്രവാഹമായിരുന്നു. 2012ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023ൽ ദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. ക്ലിൻ കാര എന്നാണ് കുട്ടിയുടെ പേര്.