രാം ചരൺ,'ആര്‍സി 17' ടൈറ്റിൽ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Telugu

രാം ചരൺ വർക്ക്ഔട്ട് തുടങ്ങി; സുകുമാറിന്റെ 'ആർസി17' ൽ കാണാം പുതിയ രൂപത്തിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ആർസി 17'നായി രൂപമാറ്റത്തിനൊരുങ്ങി തെലുങ്ക് താരം രാം ചരൺ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ ചർച്ചയായ പ്രോജക്ടിനായി താരം വ്യായാമപരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

സ്വകാര്യ ആവശ്യത്തിനായി മൂന്ന് ദിവസം രഹസ്യ കേന്ദ്രത്തിൽ ചെലവഴിച്ച ശേഷം തിരിച്ചെത്തിയ രാം ചരൺ വീണ്ടും തന്റെ ഫിറ്റ്നസ് പരിശീലനത്തിലേക്ക് കടന്നിരിക്കുകയാണ്. കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടന കൈവരിക്കുന്നതിനായി വ്യക്തിഗത പരിശീലകന്റെ മേൽനോട്ടത്തിൽ തീവ്രമായ വർക്കൗട്ട് പരിപാടിക്കാണ് താരം തുടക്കമിട്ടതെന്നാണ് വിവരം.

ഓരോ കഥാപാത്രത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് ശാരീരികമായും മറ്റും സ്വയം മാറ്റിയെടുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന താരമാണ് രാം ചരൺ. പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളും കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

രാം ചരണും സുകുമാറും

'രംഗസ്ഥലം' എന്ന ചിത്രത്തിനുശേഷം രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് 'ആർസി 17'ന്റെ പ്രധാന ആകർഷണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ്, ടി-സീരീസ് എന്നിവർ ചേർന്നാണ് വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. പൂജ കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകർ.

'ആര്‍സി 17' പൂജാചടങ്ങിൽ ചിരഞ്ജീവി,രാം ചരൺ,സുകുമാർ തുടങ്ങിയവർ

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്റർ വലിയ കൗതുകമാണ് സൃഷ്ടിച്ചത്. രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകളും ഉയർന്നിരുന്നു. ഇപ്പോൾ താരത്തിന്റെ ശാരീരിക പരിവർത്തനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.