അല്ലു അർജുനും ആറ്റ്ലിയും ഒന്നിക്കുന്ന 'രാക്ക' ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. 'മോസ്റ്റ് പീപ്പിൾ മോഷൻ-ക്യാപ്ചേർഡ് ഇൻ റിയൽ-ടൈം' എന്ന വിഭാഗത്തിലാണ് ചിത്രം പുതിയ ലോക റെക്കോഡ് സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമാലോകമാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാക്ക'.
ഒരേസമയം 37 പേരെയാണ് മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യയിലൂടെ പകർത്തിയത്. ഇന്ത്യൻ സിനിമയുടെയും സാങ്കേതികവിദ്യയുടെയും ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അല്ലു അർജുനും സംവിധായകൻ ആറ്റ്ലിയും ചേർന്ന് 'രാക്ക'യുടെ ഗിന്നസ് നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ചിത്രത്തിലെ മോഷൻ ക്യാപ്ചർ പ്രവർത്തനങ്ങളുടെ വലിയ സ്കെയിലിന് അടിവരയിടുന്നതായി ഗിന്നസ് നേട്ടം. അത്യാധുനിക ഫിലിം മേക്കിങ് സാങ്കേതികവിദ്യയുടെ ഉപയോഗം 'രാക്ക'യിൽ എത്രത്തോളമുണ്ടാകും എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനും ഇത് ആവേശം പകരുന്നു. ഇന്ത്യൻ സിനിമയിൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ നേട്ടം. 'രാക്ക'യ്ക്ക് ലഭിച്ച ഈ അപൂർവ ആഗോള അംഗീകാരം ചിത്രത്തിലേക്ക് രാജ്യാന്തര ശ്രദ്ധയും കൊണ്ടുവന്നിരിക്കുകയാണ്.
ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയതോടെ 'രാക്ക'യെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് രാജ്യാന്തര വേദിയിൽ മറ്റൊരു ശ്രദ്ധേയ നിമിഷം സമ്മാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഈ ചരിത്രനേട്ടം.