ഫെമിന ജോർജ്,'രാക്ക' പോസ്റ്റർ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Telugu

അല്ലു അര്‍ജുന്‍-ആറ്റ്ലി ചിത്രത്തില്‍ 'മിന്നല്‍ മുരളി' താരം ഫെമിന ജോര്‍ജും

പപ്പപ്പ റിപ്പോര്‍ട്ടര്‍

'മിന്നല്‍ മുരളി'യിലെ 'ബ്രൂസ് ലീ ബിജി' എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഫെമിന ജോര്‍ജ് ഇനി പാന്‍-ഇന്ത്യന്‍ സിനിമയിലേക്ക്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ആറ്റ്ലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാക്ക'യില്‍ താന്‍ ഭാഗമാണെന്ന വാര്‍ത്ത ഫെമിന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പുതിയ ചിത്രമായ 'കറക്ക'ത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടയിലാണ് താരം ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ചെമ്പന്‍ വിനോദ് നിര്‍മിക്കുന്ന 'ഡിസ്‌കോ' എന്ന പുതിയ മലയാളം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് 'രാക്ക'യുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നുള്ള സന്ദേശം തന്നെ തേടിയെത്തിയതെന്ന് ഫെമിന പറഞ്ഞു. ചിത്രത്തില്‍ ചെമ്പന്‍ വിനോദും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഫെമിന ജോർജ്

അല്ലു അര്‍ജുന്റെ കടുത്ത ആരാധകിയായ തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് ഫെമിന പറഞ്ഞു. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായ 'മിന്നല്‍ മുരളി'യിലെ പ്രകടനമാണ് വമ്പന്‍ പ്രോജക്ടിലേക്ക് വഴിതുറന്നത്. ചിത്രത്തില്‍ തന്റേത് ചെറിയൊരു വേഷമാണെങ്കിലും വലിയൊരു താരനിരയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് കരിയറിലെ വലിയൊരു ഭാഗ്യമായാണ് താരം കാണുന്നത്.