‘ആകാശംലോ ഒക താര’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Telugu

ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’ നവംബർ 20ന്

പപ്പപ്പ ഡസ്‌ക്‌

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം സന്ദീപ് ഗുന്നം, രമ്യ ഗുന്നം എന്നിവർ ചേർന്നാണ് നിർമിച്ചത്. സ്വപ്ന സിനിമ, ഗീത ആർട്സ് എന്നിവരാണ് ചിത്രത്തിന്റെ അവതാരകർ. തെലുങ്കിനുപുറമേ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിംപ്സ് മികച്ച ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ റിലീസിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് ചിത്രം കൂടുതൽ എത്തിക്കുന്നതിനായി വിപുലമായ പ്രമോഷൻ ക്യാമ്പയിനിനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. വൈകാരികമായ കഥയും വ്യത്യസ്തമായ അവതരണവും ഈ ഉത്സവ സീസണിൽ ചിത്രത്തിന് വേറിട്ട സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

‘ആകാശംലോ ഒക താര’ സോങ് റിലീസ് പോസ്റ്റർ

ചിത്രത്തിലെ ആദ്യ ഗാനം ‘ചിട്ടി ചിട്ടി ചീമ’ ഇതിനോടകം സംഗീതപ്രേമികളുടെ പ്രിയഗാനമായി മാറിയിട്ടുണ്ട്. മനോഹരമായ ഈണം, ഹൃദയസ്പർശിയായ വരികൾ, മികച്ച ദൃശ്യാവിഷ്കാരം എന്നിവ ചിത്രത്തിന്റെ വൈകാരിക ലോകത്തിന്റെ ഒരു നേർക്കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പും വർധിച്ചു.

‘ആകാശംലോ ഒക താര’ പോസ്റ്റർ

ദുൽഖർ സൽമാനൊപ്പം സാത്വിക വീരവല്ലിയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ആകാശംലോ ഒക താര’ ആഴത്തിലുള്ള വൈകാരികതയുള്ള അർഥവത്തായ കഥപറച്ചിലാണ് വാഗ്ദാനം ചെയ്യുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. നവംബർ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി ജി.വി. പ്രകാശിന്റെ സംഗീതവും മാറുമെന്നാണ് പ്രതീക്ഷ. ചിത്രം അതി​ഗംഭീര അനുഭവമായിരിക്കുമെന്ന ജി.വി.പ്രകാശ്കുമാറിന്റെ ഉറപ്പ് ആരാധകർക്ക് കൂടുതൽ ആവേശം നല്കുന്നു.