'DQ41' പോസ്റ്ററിൽ ദുൽഖർ സൽമാനും പൂജ ഹെ​ഗ്ഡേയും കടപ്പാട്-ഫേസ്ബുക്ക്
Telugu

തെലുങ്കില്‍ അഞ്ചാം അങ്കത്തിനൊരുങ്ങി ദുല്‍ഖര്‍; നായികയായി പൂജ ഹെഗ്‌ഡെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മഹാനടി, സീതാരാമം, ലക്കി ഭാസ്‌കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാലോകത്തും തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടുമൊരു വമ്പന്‍ തെലുങ്ക് ചിത്രവുമായി എത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ 41-ാമത്തെയും, തെലുങ്കിലെ അഞ്ചാമത്തെയും ചിത്രമായ 'DQ41'-ന്റെ പുതിയ ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ നിര്‍ണായകമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു. ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പാന്‍-ഇന്ത്യന്‍ പ്രണയകഥയാണ് പറയുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'DQ41' സെറ്റിൽ ദുൽഖർ സൽമാൻ, പൂജ ഹെ​ഗ്ഡേ,രവി നെലകുടിറ്റി എന്നിവർ

ശ്രീകാന്ത് ഒഡേല-നാനി കൂട്ടുകെട്ടിന്റെ 'ദസറ' പോലെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മാണക്കമ്പനിയായ എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വലിയ ക്യാന്‍വാസില്‍, ഉയര്‍ന്ന സാങ്കേതിക നിലവാരത്തോടെ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

'DQ41' സെറ്റിൽ ദുൽഖർ സൽമാനും പൂജ ഹെ​ഗ്ഡേയും

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ഒരേസമയം വമ്പന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഐ ആം ഗെയിം', പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശത്തിലോ ഒക താര' എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മറ്റ് ദുല്‍ഖര്‍ ചിത്രങ്ങള്‍.