'ഘാട്ടി' യിൽ അനുഷ്ക ഷെട്ടി ഫോട്ടോ-അറേഞ്ച്ഡ്
Telugu

അനുഷ്ക ഷെട്ടിയുടെ 'ഘാട്ടി' സെപ്റ്റംബർ അഞ്ചിന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

അ​നു​ഷ്‌​ക ഷെ​ട്ടിയെ നായികയാക്കി ക്രി​ഷ് ജാ​ഗ​ർ​ലാ​മു​ഡി ഒ​ന്നി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചിത്രം 'ഘാട്ടി' തിയറ്ററുകളിലേക്ക്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാണ് ആ​ഗോ​ള റി​ലീ​സ്. ചിത്രത്തിന്‍റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തു. അ​നു​ഷ്ക ഷെ​ട്ടി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി അഭിനയിച്ച 'അ​രു​ന്ധ​തി', 'ഭാ​ഗ​മ​തി' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോക്സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കിയിരുന്നു. ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റ് 'വേ​ദം' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക​യും കൃ​ഷും ഒ​ന്നി​ക്കു​ന്ന സി​നി​മയാണ് 'ഘാട്ടി'യെന്നതും പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നു. യു​വി ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ അ​നു​ഷ്കയുടെ നാ​ലാ​മ​ത്തെ സിനിമയാണിത്. ത​മി​ഴ് ന​ട​ൻ വി​ക്രം പ്ര​ഭു​വും ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക വേ​ഷത്തിലെത്തുന്നു. ദേ​സി രാ​ജു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ക്രം പ്ര​ഭു ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആക്ഷനുമാത്രമല്ല, പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രമാണ് 'ഘാട്ടി'. ശ​ക്ത​വും തീ​വ്ര​വു​മാ​യ പ്ര​ക​ട​ന​മാ​യി​രി​ക്കും അ​നു​ഷ്ക​യു​ടേ​തെന്ന് സം​വി​ധാ​യ​ക​ൻ ക്രിഷ് പറഞ്ഞിരുന്നു. നേ​ര​ത്തെ അ​നു​ഷ്ക ഷെ​ട്ടി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചു റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ശേ​ഷം പു​റ​ത്തു വ​ന്ന ഗ്ലിംപ്സ് വീ​ഡി​യോ​യും പ്രേ​ക്ഷ​കർ ഏറ്റെടുത്തിരുന്നു. തി​ര​ക്ക​ഥയും ക്രി​ഷ് ജാ​ഗ​ർ​ല​മു​ഡിയുടേതാണ്. നി​ർ​മാ​ണം രാ​ജീ​വ് റെ​ഡ്ഡി, സാ​യ് ബാ​ബു ജാ​ഗ​ർ​ല​മു​ഡി, ഛായാ​ഗ്ര​ഹ​ണം- മ​നോ​ജ് റെ​ഡ്ഡി ക​ട​സാ​നി, സം​ഗീ​തം- നാ​ഗ​വെ​ല്ലി വി​ദ്യാസാ​ഗ​ർ. ഈ ബിഗ് ബജറ്റ് ചിത്രം ​തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളിൽ റി​ലീ​സ് ചെ​യ്യും.