വിജയ് രാഷ്ട്രീയ യോ​ഗത്തിൽ ഫോട്ടോ-അറേഞ്ച്ഡ്
Tamil

പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിജയ്ക്ക് അനുമതി

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്ക് പെരമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 30ന് വിജയ് തന്റെ പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ നിര്‍ണായക ചര്‍ച്ചാവിഷയമായിരുന്ന പെരമ്പൂരിലെ പ്രചാരണത്തിന് ഇതോടെ വഴിതെളിഞ്ഞു.

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്ക് പെരമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 30ന് വിജയ് തന്റെ പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഗോദയിലെ നിര്‍ണായക ചര്‍ച്ചാവിഷയമായിരുന്ന പെരമ്പൂരിലെ പ്രചാരണത്തിന് ഇതോടെ വഴിതെളിഞ്ഞു.

'ജനനായകൻ' പോസ്റ്റർ

സുരക്ഷാ കാരണങ്ങളും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി നേരത്തെ ചെന്നൈ പോലീസ് വിജയ്‌യുടെ അപേക്ഷ നിരസിച്ചിരുന്നു. പെരമ്പൂര്‍ മുല്ലൈ നഗര്‍ ജംഗ്ഷനില്‍ 3,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍, പുതിയ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാനുള്ള ഭരണകക്ഷിയായ ഡിഎംകെയുടെ ശ്രമമാണിതെന്ന് ടിവികെ നേതൃത്വം ആരോപിച്ചു. ജനാധിപത്യപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിജയ്‌യും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്, ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിപാടികള്‍ നടത്താമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. ആദ്യം പ്ലാന്‍ ചെയ്ത വമ്പന്‍ റാലിയേക്കാള്‍ നിയന്ത്രിതമായ രീതിയിലായിരിക്കും തിങ്കളാഴ്ചത്തെ പരിപാടി നടക്കുക.

'ജനനായകൻ' ട്രയിലറിൽ നിന്ന്

അതേസമയം, സിനിമയുമായി ബന്ധപ്പെട്ടും ചില പ്രതിസന്ധികള്‍ വിജയ്‌യെ കാത്തിരിക്കുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയിയുടെ അവസാന ചിത്രമായ 'ജനനായകന്‍' റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ് ഇപ്പോള്‍ ചിത്രമുള്ളത്.