തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

നിർമാതാക്കൾക്ക് വിജയ്‌യുടെ കൈത്താങ്ങ്; ഏഴുവർഷമായി മുടങ്ങിയ സബ്സിഡി വിതരണം ചെയ്തു

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ആശ്വാസമായി, 224 ചിത്രങ്ങള്‍ക്ക് 15.68 കോടി രൂപയുടെ സബ്സിഡി ഫണ്ട് വിതരണം ചെയ്ത് വിജയ് സര്‍ക്കാര്‍. ചെന്നൈയിലെ കലൈവാണര്‍ അരങ്കത്തില്‍ നടന്ന ചടങ്ങിലാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുക അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നിര്‍മിച്ച സിനിമകളാണ് സബ്സിഡിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന സബ്സിഡി തുകയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. അര്‍ഹരായ 224 ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ഏഴു ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനത്തെ സിനിമാപ്രവര്‍ത്തകരും നിര്‍മാതാക്കളും വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഇതൊരു കേവലം സബ്സിഡി മാത്രമല്ലെന്നും, നിര്‍മാണരംഗത്ത് പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങള്‍ക്ക് ലഭിച്ച ദീപാവലി സമ്മാനമാണിതെന്നും പ്രമുഖ നിര്‍മാതാവ് ടി. ശിവ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ചെറിയ സിനിമകളുടെ നിര്‍മാതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ധനസഹായം വലിയൊരു പിന്തുണയായിരിക്കുമെന്ന് സിനിമാലോകം വിലയിരുത്തുന്നു.