'അപ്പ കുട്ടി' പോസ്റ്ററിൽ വിജയ് ആന്റണിയും ലിതാന്യയും കടപ്പാട്-ഫേസ്ബുക്ക്
Tamil

വിജയ് ആന്റണിയുടെ 'അപ്പ കുട്ടി' തിയേറ്ററുകളിലേക്ക്; മകളായി ലിതാന്യ

പപ്പപ്പ ഡസ്‌ക്‌

‌വിജയ് ആന്റണി നായകനായെത്തുന്ന 'അപ്പ കുട്ടി'യുടെ പുതിയ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മകള്‍ക്കുവേണ്ടി പോരാടുന്ന അച്ഛന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മു. മാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും, അപ്രതീക്ഷിത പ്രതിസന്ധികളെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് പറയുന്നത്. ചിത്രം നവംബര്‍ 20-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

'ജനനായകന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ലിതാന്യയാണ് ചിത്രത്തില്‍ വിജയ് ആന്റണിയുടെ മകളുടെ വേഷത്തിലെത്തുന്നത്. ദിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രീതി അസ്രാണി, ഭഗവതി പെരുമാള്‍, മുത്തു കുമാര്‍, ജെന്‍സണ്‍ ദിവാകര്‍, അരുവി മദന്‍, ചിത്തിര ലക്ഷ്മണന്‍, ഹരിപ്രിയ ഇസൈ, ലിസി ആന്റണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'അപ്പ കുട്ടി' പോസ്റ്റർ

നായകവേഷം കൈകാര്യം ചെയ്തതിനുപുറമേ ചിത്രത്തിന്റെ സംഗീത സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്. വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജീവ് രാജേന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോ​ഗ്രാഫർ രാജശേഖറാണ്.