'വീരവണക്കം' വീഡിയോ സോങ് പോസ്റ്റർ അറേഞ്ച്ഡ്
Tamil

നെൽപ്പാടങ്ങളും തെന്നലും ഇന്നലെകളും... 'വീരവണക്ക'ത്തിലെ വീഡിയോ സോങ് എത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം.കെ. അർജുനൻ മാസ്റ്ററുടെ ഈണത്തിൽ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും തമിഴിൽ നവീൻ ഭാരതിയുമാണ് വരികൾ എഴുതിയത്. റിതേഷും സുരഭി ലക്ഷ്മിയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന 'വീരവണക്കം' ഉടൻ പ്രദർശനത്തിനെത്തും.

വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിൻ്റെ കനൽവഴികളിൽ' എന്ന മലയാള ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'. ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങൾ ഫ്ലാഷ് ബാക്കായി 'വീരവണക്ക'ത്തിൽ കാണിക്കുന്നുണ്ട്. 94-ാം വയസ്സിൽ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്. ചിരുത എന്ന കഥാപാത്രത്തെയാണ് മേദിനി അവതരിപ്പിച്ചത്.

സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും അഭിനയിക്കുന്നു. രമേഷ് പിഷാരടി,സിദ്ധാംഗന,ഐശ്വിക, പ്രേംകുമാർ,അരിസ്റ്റോ സുരേഷ്,സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരും അണിനിരക്കുന്നു.

ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ് സെൽവകുമാർ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിൻ്റെ പ്രത്യേകതയാണ്.ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാർത്ഥ്, എഡിറ്റിങ്- ബി.അജിത് കുമാർ, അപ്പു ഭട്ടതിരി. പി.ആർ.ഒ- എ.എസ്.ദിനേശ്.