തമന്ന ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകളോട് പ്രത്യേക കാഴ്ചപ്പാടും പുരുഷമേധാവിത്വവും:തമന്ന

പപ്പപ്പ ഡസ്‌ക്‌

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാമേ​ഖ​ല​യി​ലെ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളെ​യും രീ​തി​ക​ളെ​യും കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ. ഒരു ദേശീയ മാധ്യമത്തിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബോ​ളി​വു​ഡും ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് താ​രം മ​ന​സു​തു​റ​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​ൻ വാ​ണി​ജ്യ സി​നി​മ​ക​ളി​ൽ സ്ത്രീ​ക​ളോടു പ്ര​ത്യേ​ക കാ​ഴ്ച​പ്പാ​ടാ​ണ് ഉ​ള്ള​തെ​ന്നും അ​ത് തി​ക​ച്ചും പുരുഷ​മേ​ധാ​വി​ത്വ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. ബോ​ളി​വു​ഡി​ൽ അ​ഭി​നേ​താ​ക്ക​ൾ​ക്ക് ആ​ർ​ട്ടി​സ്റ്റി​ക് ക​ഥാ​പാ​ത്ര​ങ്ങ​ളോ, ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളോ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ക​മേ​ഴ്‌​സ്യ​ൽ സി​നി​മ​യി​ൽ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ക​ട​ന​ത്തി​നും ഗ്ലാ​മ​റി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും, ആ ​അ​ർഥ​ത്തി​ൽ അ​വി​ടു​ത്തെ രീ​തി​ക​ൾ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

തമന്ന

തന്‍റെ ഇ​രു​പതു വ​ർ​ഷ​ത്തോ​ള​മു​ള്ള സി​നി​മാ ജീ​വി​ത​ത്തി​ലെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മ​ന്ന ഈ ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ, താ​ൻ അ​ഭി​ന​യി​ക്കു​ന്ന നൃ​ത്ത​രം​ഗ​ങ്ങ​ളെ 'ഐ​റ്റം സോ​ങ്സ്' എ​ന്ന് വി​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ വ്യ​ക്തി​ത്വ​ത്തെ പ്ര​ശം​സി​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്നും ത​മ​ന്ന നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.