സൂര്യയുടെ പിറന്നാൾ ദിനത്തിൽ 'സൂര്യ 47' ടീം പുറത്തിറക്കിയ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

ജിത്തു മാധവന്‍-സൂര്യ ചിത്രം 'സൂര്യ 47' ഈ വര്‍ഷം റിലീസ്; ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

പപ്പപ്പ ഡസ്‌ക്‌

'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ 'സൂര്യ 47' ഈ വര്‍ഷാവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. താരം തന്നെയാണ് ഒരു അഭിമുഖത്തില്‍ സിനിമയുടെ റിലീസ് സമയം വ്യക്തമാക്കിയത്. ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. സിനിമയുടെ പേരും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടന്‍ പുറത്തുവിടും.

സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റും തകരം സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജ്യോതികയും നിര്‍മാണപങ്കാളിയാണ്. നസ്രിയ നസീമും നസ്‌ലിനുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വ്യത്യസ്തനായ ഒരു പോലീസ് ഓഫീസറായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'സൂര്യ 47' പൂജാ ചടങ്ങിൽ സൂര്യ,ജിത്തു മാധവൻ,നസ് ലിൻ,നസ്രിയ ജിത്തുമാധവന്റെ ഭാര്യയും സംവിധായികയുമായ ഷിഫ്ന, സുഷിൻ ശ്യാം

സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴ്‌നാട് പ്രേക്ഷകരുടെ ആസ്വാദനരീതിക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.