വിജയ് യും സം​ഗീതയും ഫോട്ടോ-അറേഞ്ച്ഡ്
Tamil

വിവാഹമോചനം വരെ വിജയ്‌യുടെ വീട്ടില്‍ തുടരാന്‍ അനുമതി തേടി സംഗീത കോടതിയില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

കോളിവുഡ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചനക്കേസ് തീര്‍പ്പാകുന്നതുവരെ ഭര്‍തൃവീട്ടില്‍ തുടരാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ചെങ്കല്‍പ്പേട്ട് ജില്ലാ കോടതിയിലാണ് സംഗീത പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.

താന്‍ യുകെ പൗരയാണെന്നും നിലവില്‍ ചെന്നൈയില്‍ തനിക്കു താമസിക്കാന്‍ ഉചിതമായ സൗകര്യങ്ങളില്ലെന്നും സംഗീത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഇതിനു തുല്യമായ മറ്റൊരു താമസസൗകര്യം വിജയ് ഒരുക്കണം തുടങ്ങിയവയാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

അതേസമയം, വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു. അന്തസുള്ള രീതിയില്‍ വിവാഹമോചനം നേടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്ന് സംഗീതയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

വിജയ് യും സം​ഗീതയും

കഴിഞ്ഞദിവസം, ചെന്നൈയില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ തൃഷയ്‌ക്കൊപ്പം വിജയ് പ്രത്യക്ഷപ്പെട്ടതു വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ കൂടുതല്‍ സജീവമായത്. നേരത്തെതന്നെ സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. വിജയ് ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്, സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ഇളയദളപതി.