രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

ര​ജ​നി​കാ​ന്തിന്‍റെ 'ധ​ർമ​ൻ' നാ​ലാം ഘ​ട്ട ഷൂട്ടിങ് മൈ​സൂ​രുവിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി അ​ശ്വ​ത് മാ​രി​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ധ​ർ​മ​ൻ' അ​ടു​ത്ത ഘ​ട്ട ചി​ത്രീ​ക​ര​ണം മൈ​സൂ​രി​ൽ ആ​രം​ഭി​ക്കു​ന്നു. ചെ​ന്നൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന മൂ​ന്നാം ഘ​ട്ട ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും സി​നി​മാ സം​ഘം മൈ​സൂ​രി​ലേ​ക്ക് തി​രി​ക്കു​ക.

അ​ശോ​ക് സെ​ൽ​വ​ൻ നാ​യ​ക​നാ​കു​ന്ന 'അ​ൻ​പി​ൽ അ​വ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ-​റി​ലീ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വേ​ള​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് മാ​രി​മു​ത്തു ഈ ​പു​തി​യ അ​പ്ഡേ​റ്റ് പ​ങ്കു​വെ​ച്ച​ത്. ചെ​ന്നൈ ഷെ​ഡ്യൂ​ളി​ന് ശേ​ഷം മൈ​സൂ​രി​ൽ പത്തു ദി​വ​സ​ത്തോ​ളം നീ​ളു​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന്

ഷൂട്ടിങ് കൃ​ത്യ​മാ​യ പ്ലാ​നിങ്ങോ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും, സി​നി​മ​യു​ടെ വേ​ഗ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ര​ജ​നി​കാ​ന്ത് തി​ക​ച്ചും സം​തൃ​പ്ത​നാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൻ​പ​തു വ​ർ​ഷ​ത്തെ സി​നി​മാ പ​രി​ച​യ​മു​ണ്ടാ​യി​ട്ടും യുവതാരത്തെപ്പോലെ വ​ലി​യ ഊ​ർ​ജ​ത്തോ​ടും ആ​വേ​ശ​ത്തോ​ടും കൂ​ടി​യാ​ണ് ര​ജ​നി​കാ​ന്ത് സെ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന്

ക​മ​ൽ ഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ആ​ർ. മ​ഹേ​ന്ദ്ര​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ​ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​തം ന​ൽ​കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം സി​മ്രാ​ൻ, റാഷി ഖ​ന്ന, യോ​ഗി ബാ​ബു തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്.