തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ വിജയ്‌യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെയും അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തന്റെ എക്‌സ് പേജിലൂടെയാണ് രജനികാന്ത് വിജയ്ക്ക് ആശംസകള്‍ നേര്‍ന്നത്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് വിജയ് ജനവിധി തേടിയത്.
'തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്ക്കും പാര്‍ട്ടിക്കും എന്റെ അഭിനന്ദനങ്ങള്‍...' രജനികാന്ത് കുറിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്തും കോളിവുഡിലും വലിയ ചര്‍ച്ചയാകുമ്പോഴാണ് രജനികാന്തിന്റെ ആശംസ.
നേരത്തെ കമല്‍ഹാസന്‍, സൂര്യ, വിക്രം, ശിവകാര്‍ത്തികേയന്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും വിജയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ രജനികാന്തും വിജയ്‌യും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.