രജനികാന്ത്, രജനി ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡിലെ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

ആത്മകഥ പൂര്‍ത്തിയാകുന്നു; സ്വന്തം ജീവിതം സിനിമയാക്കാന്‍ രജനീകാന്ത്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ ജീവിതകഥ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി അദ്ദേഹം സ്വന്തം ആത്മകഥയുടെ പണിപ്പുരയിലാണ്. അത് ആസ്പദമാക്കി ഒരു സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് അടുത്ത കേന്ദ്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സിനിമ ലോകത്തെ പുതിയ അഭ്യൂഹങ്ങള്‍.

സാധാരണക്കാരനില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായി വളര്‍ന്ന രജനീകാന്തിന്റെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങളും വൈകാരികമായ അനുഭവങ്ങളുമാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സിനിമയാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

'ധർമൻ' ഫസ്റ്റ്ലുക്ക്പോസ്റ്റർ

അതേസമയം, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ആണ് തലൈവരുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതിനുപുറമെ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍', കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം തുടങ്ങിയ വന്‍ പദ്ധതികളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.