'മ​ഹാ​വീ​ർ ക​ർ​ണ'ഫസ്റ്റ്ലുക്ക് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

രാ​ഘ​വ ലോ​റ​ൻ​സിന്‍റെ 'മ​ഹാ​വീ​ർ ക​ർ​ണ': തരംഗമായി ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

പപ്പപ്പ ഡസ്‌ക്‌

കോളിവുഡിലെ പ്ര​മു​ഖതാ​രം രാ​ഘ​വ ലോ​റ​ൻ​സും ജ​ന​പ്രി​യ സം​വി​ധാ​യ​ക​ൻ ര​മേ​ഷ് വ​ർമ​യും ഒന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തിന്‍റെ ടൈ​റ്റി​ലും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തി​റ​ങ്ങി. 'മ​ഹാ​വീ​ർ ക​ർ​ണ' എ​ന്നാ​ണ് ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. രാ​ഘ​വ ലോ​റ​ൻ​സ് തന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പു​രാ​ണ ക​ഥാ​പാ​ത്ര​ത്തെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ലെ ഐ​തി​ഹാ​സി​ക ക​ഥാ​പാ​ത്ര​മാ​യ ക​ർ​ണ​നാ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

നീ​ണ്ട മു​ടി​യും ക​ടു​ക്ക​നും ക​വ​ച​വും സൂ​ര്യ​തി​ല​ക​വും അ​ണി​ഞ്ഞു​ള്ള രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ​വ​ലി​യ പ്രോജക്ടി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഇ​ത്ത​രം ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ തേ​ടി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ ര​മേ​ഷ് വ​ർമ​യോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ലോ​റ​ൻ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

'മ​ഹാ​വീ​ർ ക​ർ​ണ'ഫസ്റ്റ്ലുക്ക് പോസ്റ്റർ

പെ​ൻ മൂ​വീ​സ്, ശ്രീ ​നീ​ലാ​ദ്രി പ്രൊ​ഡ​ക്ഷ​ൻ​സ്, ആ​ർ​വി സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർമി​ക്കു​ന്ന ​ചി​ത്രം ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സി​നെ​ത്തു​ന്ന​ത്. ശ്രീ​മ​ണി​ സം​ഭാ​ഷ​ണമെഴുതുന്ന ചിത്രത്തിന് ഗ്യാ​നി സം​ഗീ​തം പകരുന്നു. രാം​ജി ഡോ​ട്ട് ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിങ് പ്ര​വീ​ൺ പു​ഡി​യും നിർവ്വഹിക്കുന്നു.