'ഏഴ് കടല്‍ ഏഴ് മലൈ' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

നിവിൻപോളിക്കൊപ്പം ദുൽഖർ; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ വിതരണം വേഫെറര്‍ ഫിലിംസിന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

റാം സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ കേരളത്തിലെ വിതരണാവകാശം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ ഫിലിംസ് സ്വന്തമാക്കി. ഒക്ടോബര്‍ ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

'എന്റെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ഏഴ് കടല്‍ ഏഴ് മലൈ കേരളത്തില്‍ തിയേറ്ററുകളില്‍ എത്തിക്കുന്നു. ഈ യാത്രയില്‍ അവര്‍ ഭാഗമാകുന്നതില്‍ വളരെ സന്തോഷമുണ്ട്'- വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2017-ല്‍ പുറത്തിറങ്ങിയ 'റിച്ച്' എന്ന ചിത്രത്തിനുശേഷം നിവിന്‍ പോളി വീണ്ടും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണിത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം പ്രദര്‍ശിപ്പിച്ച് മികച്ച നിരൂപക പ്രശംസ നേടിയിട്ടുള്ള ചിത്രം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിര്‍മിച്ചിരിക്കുന്നത്.

'ഏഴ് കടല്‍ ഏഴ് മലൈ' പോസ്റ്റർ

അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും എന്‍. കെ. ഏകംബരം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. 'തങ്കമീന്‍കള്‍', 'പേരൻപ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ ചിത്രവുമായി എത്തുന്നത്.