നിത്യ മേനോൻ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

നിത്യ മേനോൻ ഇനി നായികയും നിർമാതാവും;ആദ്യ ചിത്രം ഫാ​ന്‍റസി ഡാ​ർ​ക്ക് കോ​മ​ഡി

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെന്നിന്ത്യൻ താരം നി​ത്യ മേ​നോ​ൻ നാ​യി​ക​യാ​കു​ന്ന പു​തി​യ ത​മി​ഴ് ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. 'യാ​മി​രു​ക്ക ഭ​യ​മേ', 'ക​വ​ലൈ വേ​ണ്ടാം' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ഡി​കെ ആ​ണ് ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫാ​ന്‍റസി ഡാ​ർ​ക്ക് കോ​മ​ഡി വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

നി​ത്യയുടെ ഉട​മ​സ്ഥ​ത​യി​ലു​ള്ള നി​ർമാ​ണ സം​രം​ഭ​മാ​യ കേ​യൂ​രി പ്രൊ​ഡ​ക്ഷ​ൻ​സും ലി​യോ വി​ഷ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ത്യ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണി​ത്. വി.​എ​സ്. രാ​ജ്കു​മാ​റാ​ണ് ചി​ത്ര​ത്തിന്‍റെ സ​ഹ​നി​ർമാ​താ​വ്. '13B', '24', 'മ​നം' തു​ട​ങ്ങി​യ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ വി​ക്രം കെ. ​കു​മാ​ർ ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡയറക്ടർ ആയി എ​ത്തു​മ്പോ​ൾ എ. ​ശ​ക്തി​വേ​ൽ ഛായാ​ഗ്ര​ഹ​ണ​വും റി​ച്ചാ​ർ​ഡ് കെ​വി​ൻ എ​ഡി​റ്റിങ്ങും നി​ർ​വ​ഹി​ക്കും.malayalam act

നിത്യ മേനോൻ ആദ്യമായി നിർമാതാവാകുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ

താ​ത്കാ​ലി​ക​മാ​യി 'പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 5' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി പാ​ൻ-​ഇ​ന്ത്യ​ൻ ത​ല​ത്തി​ലാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തു​ക. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും മ​റ്റ് താ​ര​നി​ര​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ട​ൻ ഉ​ണ്ടാ​കും.

ധ​നു​ഷ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ 'ഇ​ഡ്ഡ​ലി ക​ടൈ'യാണ് നിത്യമേനോന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. അ​തി​നു​ശേ​ഷ​മു​ള്ള ന​ടി​യു​ടെ പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്.