'മൂക്കുത്തി അമ്മന്‍ 2-മഹാശക്തി'യിൽ നയൻതാര ഫോട്ടോ-അറേഞ്ച്ഡ്
Tamil

ട്രോളുകൾക്കിടയിലും കളക്ഷനിൽ കുതിപ്പുമായി 'മൂക്കുത്തി അമ്മന്‍ 2-മഹാശക്തി'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'മൂക്കുത്തി അമ്മന്‍ 2-മഹാശക്തി' ബോക്സ് ഓഫീസില്‍ മികച്ച തിരിച്ചുവരവ് നടത്തുന്നു. റിലീസ് ചെയ്ത്തിനുശേഷമുള്ള ദിവസങ്ങളിൽ തിയേറ്ററുകളില്‍ വലിയ കുതിപ്പാണ് ചിത്രം കാഴ്ചവെച്ചത്.

ആദ്യ വാരാന്ത്യത്തിലെ കണക്കുകള്‍ പ്രകാരം, ഞായറാഴ്ച മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് ഏകദേശം 4.60 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. മുന്‍ ദിവസത്തെ അപേക്ഷിച്ച് കളക്ഷനില്‍ 87 ശതമാനത്തിലധികം വര്‍ധനയാണു രേഖപ്പെടുത്തിയത്.

'മൂക്കുത്തി അമ്മന്‍ 2-മഹാശക്തി'പോസ്റ്റർ

നവംബര്‍ ആറിനു തിയേറ്ററുകളിലെത്തിയ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിക്കുന്നതെങ്കിലും കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. മറ്റു ചിത്രങ്ങളുമായി കടുത്ത മത്സരമാണ് ബോക്സ് ഓഫീസില്‍ നേരിടേണ്ടി വരുന്നതെങ്കിലും, ഞായറാഴ്ചത്തെ തിയേറ്റര്‍ ഒക്യുപന്‍സി ചിത്രത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. തമിഴ് പതിപ്പിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.