'മാരീസൻ' പോസ്റ്റർ അറേഞ്ച്ഡ്
Tamil

ഫഹദും വടിവേലുവും വീണ്ടും; 'മാരീസൻ' ജൂലായ് 25ന് റിലീസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഫഹദ് ഫാസിലും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മാരീസൻ' ജൂലായ് 25ന് തീയറ്ററുകളിലെത്തും. പ്രത്യേക പോസ്റ്റർ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ആർ.ബി. ചൗധരിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമാണിത്.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'മാരീസൻ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലറാണ്. കഥ,തിരക്കഥ,സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.

ഇ4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. 'മാരീസന്റെ' ആഗോള തിയേറ്റർ റിലീസ് അവകാശം എ.പി.ഇന്റർനാഷണലാണ് സ്വന്തമാക്കിയത്..

ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിനകം തന്നെ 40 ലക്ഷം കാഴ്ചക്കാരെ ആകർഷിച്ച് വലിയ സൂപ്പർ ഹിറ്റായി മാറിയിത്.

'മാമന്നൻ' എന്ന ചിത്രത്തിനു ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'മാരീസ'നുണ്ട്. കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിങ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ. പി.ആർ.ഒ-എ.എസ് ദിനേശ്.