'കര'യിലെ ജയറാമിന്റെ ക്യാരക്ടർ പോസ്റ്റർ അറേഞ്ച്ഡ്
Tamil

'കര'യില്‍ 'മുത്തു സെല്‍വനാ'യി ജയറാം, പൃഥ്വി പാണ്ഡ്യരാജന്‍ 'മുരുകേശന്‍'

പപ്പപ്പ ഡസ്‌ക്‌

വിഘ്നേഷ് രാജയുടെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന 'കര' എന്ന ചിത്രത്തിന്റെ റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന മലയാളികളുടെ പ്രിയങ്കരനായ കുടുംബനായകന്‍ ജയറാമിന്റെ ക്യാരക്ടർ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുത്തു സെല്‍വന്‍ എന്ന കഥാപാത്രമായാണ് ജയറാം വെള്ളിത്തിരയിലെത്തുന്നത്.

ധനുഷ് 'കരസാമി' എന്ന ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മമിത ബൈജു 'സെല്ലി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.എസ്. രവികുമാര്‍ (കണ്ഠസാമി), സുരാജ് വെഞ്ഞാറമൂട് (പോലീസ് ഓഫീസര്‍ ഭരതന്‍), കരുണാസ് (കാശി മായന്‍) എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. പൃഥ്വി പാണ്ഡ്യരാജന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് അണിയറക്കാര്‍ ഒടുവിലായി പുറത്തുവിട്ടത്. മുരുകേശന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി പാണ്ഡ്യരാജൻ എത്തുന്നത്.

'കര'യിലെ പൃഥ്വി പാണ്ഡ്യരാജന്റെ ക്യാരക്ടർ പോസ്റ്റർ

'പോര്‍ തൊഴില്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കര'. 90-കളുടെ തുടക്കത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധനക്ഷാമം നേരിടുന്ന ഒരു ചെറിയ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ. ഗണേഷ് നിർമിക്കുന്ന ചിത്രം ഏപ്രില്‍ 30-ന് തിയറ്ററുകളിലെത്തും. ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോയില്‍ പരുത്തി കര്‍ഷകനായാണ് ധനുഷ് പ്രത്യക്ഷപ്പെട്ടത്.തമിഴിനു പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് സംഗീതം നല്‍കുന്നത് ജി.വി. പ്രകാശ്.