'ജയിലർ 2' പോസ്റ്റർ കടപ്പാട്-സൺ പിക്ചേഴ്സ്
Tamil

ഇവൻ ജയിച്ചാ ഉലകമേ കൊണ്ടാട്ട മോഡ്...; 500 കോടി കടന്ന് 'ജയിലർ 2'

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും പു​തി​യ വി​ജ​യ​ചി​ത്ര​മാ​യ 'ജ​യി​ല​ർ 2' ബോ​ക്സ് ഓ​ഫീ​സി​ൽ കു​തി​പ്പ് തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്ത് ആ​റാം ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ചി​ത്രം ലോ​ക​മെ​മ്പാ​ടു​മാ​യി 540 കോ​ടി രൂ​പ​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ പു​തി​യ റെ​ക്കോ​ഡു​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​റാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം 54.70 കോ​ടി രൂ​പ​യു​ടെ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി. തി​ങ്ക​ളാ​ഴ്ച​ത്തെ ക​ള​ക്ഷ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 10.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർധ​ന​വാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​കെ ആ​ഭ്യ​ന്ത​ര ഗ്രോ​സ് ക​ള​ക്ഷ​ൻ 338.45 കോ​ടി രൂ​പ​യാ​യും, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ക​ള​ക്ഷ​ൻ 204 കോ​ടി രൂ​പ​യാ​യും ഉ​യ​ർ​ന്നു.

'ജയിലർ 2' പോസ്റ്റർ

ര​ജ​നി​കാ​ന്തിന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളാ​യ 'ജ​യി​ല​ർ', 'കൂ​ലി' എ​ന്നി​വ​യു​ടെ ആ​റാം ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ റെ​ക്കോ​ഡു​ക​ളെ​യാ​ണ് 'ജ​യി​ല​ർ 2' ത​ക​ർ​ത്തെ​റി​ഞ്ഞി​രി​ക്കു​ന്ന​ത്. ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടും എ​ത്തിയപ്പോൾ ബോക്സ്ഓഫീസ് ഇളകിമറിയുകയാണ്. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, വി​ദ്യാ ബാ​ല​ൻ, ഹൃ​തി​ക് റോ​ഷ​ൻ, വി​ജ​യ് സേ​തു​പ​തി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ്.