'ജയിലർ 2' പോസ്റ്റർ കടപ്പാട്-സൺപിക്ചേഴ്സ്
Tamil

'കളക്ഷൻ പാറുറുങ്ക ജിിിി...'; ആയിരം കോടിയ്ക്ക് തൊട്ടടുത്ത് 'ജയിലർ 2'

പപ്പപ്പ റിപ്പോര്‍ട്ടര്‍

തലൈവര്‍ രജനികാന്ത് നായകനായെത്തിയ 'ജയിലര്‍ 2' ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്കു കടക്കുമ്പോഴും തിയേറ്ററുകളില്‍ ആഘോഷങ്ങള്‍ക്കു മങ്ങലേറ്റിട്ടില്ല. പുതിയ കണക്കുകള്‍. റിലീസിന്റെ 17-ാം ദിവസമായ ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷനില്‍ ഏകദേശം 70 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പതിനേഴാം ദിനമായ ശനിയാഴ്ച മാത്രം, ഇന്ത്യയില്‍ നിന്ന് 9.35 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. വെള്ളിയാഴ്ച ഇത് 5.50 കോടി രൂപയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശത്തുനിന്ന് 270.50 കോടി രൂപയോളം നേടിയ ചിത്രം, ലോകമെമ്പാടുമുള്ള കളക്ഷനില്‍ 800 കോടിയിലേക്ക് അടുക്കുകയാണ്.

'ജയിലർ 2' ട്രെയിലറിൽ നിന്ന്

ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നത് തമിഴ് പതിപ്പാണ്. ശനിയാഴ്ച മാത്രം തമിഴ് പതിപ്പ് 6.70 കോടി രൂപയും, ഹിന്ദി പതിപ്പ് 1.45 കോടി രൂപയും, തെലുങ്ക് പതിപ്പ് 90 ലക്ഷം രൂപയും, കന്നഡ പതിപ്പ് 30 ലക്ഷം രൂപയും നേടി. തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ ഇതുവരെ മൂന്ന് കോടിയിലധികം ടിക്കറ്റുകളാണ് ബോക്‌സ് ഓഫീസിലൂടെ വിറ്റുപോയത്.

കര്‍ണാടക, ആന്ധ്ര, തെലങ്കാന, കേരളം തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. രജനികാന്തിന്റെ മുന്‍ ചിത്രമായ 'കൂലി'യുടെ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം പിന്തള്ളിയാണ് ജയിലര്‍ 2 തിയേറ്ററുകളില്‍ ചരിത്ര വിജയം സ്വന്തമാക്കുന്നത്.