'ഗാട്ടാ ഗുസ്തി 2'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

തിയേറ്ററുകൾ വീണ്ടും ​ഗോദയാകും; 'ഗാട്ടാ ഗുസ്തി 2' ജൂലായ് മൂന്നിന് റിലീസ്

പപ്പപ്പ ഡസ്‌ക്‌

തിയേറ്ററുകളെ ഇളക്കിമറിച്ച 'ഗാട്ടാ ഗുസ്തി'ക്ക് രണ്ടാം ഭാഗം വരുന്നു. വിഷ്ണു വിശാലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന 'ഗാട്ടാ ഗുസ്തി 2' ജൂലായ് 3ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

ചെല്ല അയ്യാവു തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത്. ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷമെത്തുന്ന ഈ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

'ഗാട്ടാ ഗുസ്തി 2'പോസ്റ്റർ

ആദ്യ ഭാഗത്തില്‍ പ്രേക്ഷകരെ രസിപ്പിച്ച ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവര്‍ രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ വമ്പന്‍ താരനിരയാണ് ഇത്തവണ അണിനിരക്കുന്നത്. രമ്യാ കൃഷ്ണന്‍, മോക്ഷ എന്നിവരും രണ്ടാം ഭാഗത്തില്‍ എത്തുന്നു.

കൂടാതെ യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരും ചിത്രത്തിലുണ്ട്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.