ആറ്റ്ലി,സൂര്യവിജയ് സേതുപതി ഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Tamil

ഫീനിക്സായി പറന്നുയരാൻ സൂര്യവിജയ്സേതുപതി; വാനോളം പുകഴ്ത്തി ആറ്റ്ലി

പപ്പപ്പ ഡസ്‌ക്‌

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതിയുടെ കന്നിച്ചിത്രത്തെ പുകഴ്ത്തി ഇന്ത്യയിലെ പ്രമുഖ സംവിധായകരിലൊരാളായ ആറ്റ്‌ലി. സൂര്യ ആക്ഷന്‍ ഹീറോയായി അരങ്ങേറ്റം കുറിക്കുന്ന 'ഫീനിക്‌സ്' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോഴാണ് ആറ്റ്‌ലി ഫീനിക്‌സിനെയും വിജയ് സേതുപതിയുടെ മകനെയും പുകഴ്ത്തിയത്. 'കഠിനാധ്വാനത്തിന്റെ ഫലമാണ് ഫീനിക്‌സ്' എന്ന കുറിപ്പോടെയാണ് ആറ്റ്‌ലി ട്രെയിലര്‍ പങ്കുവച്ചത്.

അനല്‍ അരസു സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയോടെയാണ് വിജയ് സേതുപതിയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴകത്തിനു പുതിയ താരത്തെ ലഭിക്കുമെന്നാണ് ചലച്ചിത്രലോകത്തിന്റെ കണക്കുകൂട്ടൽ. കൊറിയോഗ്രാഫറായ അരസുവിന്റെ ആദ്യ ചിത്രം കൂടിയാണിത്. വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ്‌ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേഷ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.

'ഫീനിക്സ്' പോസ്റ്റർ

ഒരു കുറ്റകൃത്യത്തിനു ദൃക്‌സാക്ഷിയായ പോലീസുകാരന്‍ സംഭവം വിവരിക്കാന്‍ ആരംഭിക്കുന്നതോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. തുടര്‍ന്ന് നായകന്‍ പ്രത്യക്ഷപ്പെടുന്നു. നായകനെ ഫീനിക്‌സ് പക്ഷി എന്നു വിളിക്കുന്ന വോയ്‌സ് ഓവര്‍ കേള്‍ക്കാം. 'അവര്‍ എപ്പോഴും എന്തുകൊണ്ട് ജയിക്കണം? നമ്മളും വിജയം ആസ്വദിക്കേണ്ടതല്ലേ? നിങ്ങളുടെ പ്രശ്‌നം എന്താണ്? ഞങ്ങള്‍ ജയിക്കുന്നതോ അതോ ഞങ്ങള്‍ നിങ്ങളെ ജയിക്കുന്നതോ?' സാം സി.എസ്. ആണ് ചിത്രത്തിന് സം​ഗീതം പകർന്നത്. കഴിഞ്ഞവർഷം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂലായ് നാലിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.