'#ലവ്' വെബ്സീരീസിൽ അർജുൻ ദാസും ഐശ്വര്യലക്ഷ്മിയും കടപ്പാട്-ഐഎംഡിബി
Tamil

'അതെല്ലാം ഗോസിപ്പ്,ഇപ്പോള്‍ കരിയര്‍ മാത്രം'; വിവാഹവാര്‍ത്തകളെപ്പറ്റി അര്‍ജുന്‍ ദാസ്

പപ്പപ്പ ഡസ്‌ക്‌

തനതായ ശബ്ദഗാംഭീര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അര്‍ജുന്‍ ദാസ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണു തരംഗം. അര്‍ജുന്‍ ദാസ് പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹനിശ്ചയം ഉണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് അര്‍ജുന്‍ ദാസ്.

ഈ വാരം വിവാഹനിശ്ചയം നടക്കുമെന്നും, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തികച്ചും സ്വകാര്യമായ ചടങ്ങെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ വധു ആരാണെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അര്‍ജുന്‍ ദാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അർജുൻ ദാസ്

നിലവില്‍, വിവാഹം കഴിഞ്ഞ് സെറ്റില്‍ഡ് ആകാനുള്ള പ്ലാനുകളൊന്നും തനിക്കില്ലെന്നും, കരിയറിലാണ് പൂര്‍ണ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. ഭാവിയില്‍ അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ തന്നെ സ്‌നേഹിക്കുന്നവരെ അറിയിക്കുമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

'#ലവ്'പോസ്റ്ററിൽ അർജുൻ ദാസും ഐശ്വര്യലക്ഷ്മിയും

നേരത്തെ, നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്ന തരത്തിലും വലിയ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതും വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് ഐശ്വര്യ തന്നെ പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. അതേസമയം, അര്‍ജുന്‍ ദാസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസ് '#ലവ്' റിലീസിന് ഒരുങ്ങുകയാണ്.